Tuesday, July 19, 2011

നിധി

"ഈ നിധി എന്നു വെച്ചാല്‍ എന്താ പപ്പാ?"
"പണ്ട് വേറെ ആര്‍ക്കും കിട്ടാതിരിക്കാന്‍ ആള്‍ക്കാര്‍ ഓരോന്ന് ഒളിപ്പിച്ച് വയ്ക്കുമായിരുന്നു. മിക്കവാറും കുഴിച്ചിടും"
"പപ്പാ, ഞാനും ഇന്നാള്‌ ഡയറി മില്‍ക് കുഴിച്ചിട്ടു"
"എന്തിന്?"
"ഇല്ലെങ്കില്‍ പക്രുവിനും കൊടുക്കേണ്ടി വരുമായിരുന്നു"
"എന്നിട്ട് അവന്‍ പോയപ്പോ എടുത്തു തിന്നു കാണും അല്ലേ..."
"ഇല്ല, ഞാന്‍ എല്ലാടത്തും നോക്കി. എവിടെയാ കുഴിച്ചിട്ടേന്നു മറന്നു പോയി..."
"ഇപ്പൊ മനസ്സിലായില്ലേ എന്തു കിട്ടിയാലും ഷെയര്‍ ചെയ്യണം..."
"ഇല്ല പപ്പാ, ഇനി കുഴിച്ചിടുമ്പോ അവിടെ ഒരു കല്ല്‌ എടുത്തു വെച്ചാല്‍ പോരേ?"
"നീ എന്തെങ്കിലും ചെയ്യ്..."
"ഞങ്ങടെ ക്ലാസ്സിലും നിധിയുണ്ട് പപ്പാ..."
"എവിടെ?"
"എന്റെ 2 ബെന്‍ച് പുറകിലാ... നിധി എസ്സ് നായര്‍"
"ഹോ... നിന്‍റ്റെ ഒരു കാര്യം... ഓ... സുരേഷ് അങ്കിളിന്‍റ്റെ മോള്‍... അല്ലേ..."
"പപ്പാ, അവള്‍ ഇന്നലെ ഇംഗ്ലീഷ് ടെസ്റ്റില്‍ ശാന്തിയുടെ നോക്കി കോപ്പിയടിച്ചു"
"അതിന്‌ ശാന്തി നിന്‍റ്റെ അടുത്തല്ലേ ഇരിക്കുന്നത്?"
"അതേ, എന്നിട്ടും. അവള്‍ ശരിയല്ല പപ്പാ..."
"എന്തായാലും ഞാന്‍ ഇത് സുരേഷിനോട് പറയാം... അങ്ങനെ ശീലിക്കാന്‍ പാടില്ല..."
"വേണ്ട പപ്പാ, അതൊന്നും വേണ്ട..."
"പിന്നെ എന്തു വേണം എന്നാ കുട്ടന്‍ പറയുന്നത്?"
"ചിലപ്പോ സുരേഷ് അങ്കിളും ഇതു തന്നെ പറയും. വിശ്വസിക്കാതിരുന്നാ മതി..."

3 comments:

  1. ഹിഹിഹി എന്തോന്നാടെ ഇത്

    ReplyDelete
  2. ഞാനിപ്പോ എന്താ പറയേണ്ടത്??? ഹാ പോരട്ടെ ഇനീം പോരട്ടെ ഞാന്‍ മനസിനെ പാകപ്പെടുത്തിക്കഴിഞ്ഞു ഹി ഹി ഹീ :)

    All the very very best!! എഴുത്ത് തുടരട്ടെ...

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete