"പപ്പാ, നമ്മുടെ സ്കൂട്ടര്‍ എന്താ നിറയാത്തെ?"
"സ്കൂട്ടര്‍ എങ്ങനെയാ കുട്ടാ നിറയുക?"
"എല്ലാ ദിവസവും പപ്പാ പമ്പില്‍ കേറി പെട്രോള്‍ ഒഴിക്കുന്നുണ്ടല്ലോ"
"ഇല്ല കുട്ടാ, ദിവസവും ഇല്ല, പെട്രോള്‍ തീരുമ്പോളല്ലേ പപ്പാ പമ്പില്‍ കേറുന്നത്..."
"പെട്രോള്‍ ആരാ തീര്‍ക്കുന്നെ?"
"ആരും തീര്‍ക്കുന്നതല്ല കുട്ടാ, വണ്ടി ഓടണമെങ്കില്‍ പെട്രോള്‍ വേണം."
"എല്ലാ വണ്ടിയും?"
"ഏതു വണ്ടിക്കും പെട്രോള്‍ വേണം കുട്ടാ..."
"സ്കൂള്‍ ബസ്സോ?"
"... അതിന് ഡീസ.... ആ... അതിനും ഒരു തരം പെട്രോള്‍ വേണം..."
"എന്നിട്ടെന്താ ഡ്രൈവര്‍ മാമന് ബസ്സ് പമ്പില്‍ കേറ്റാത്തെ?"
"നീ ഇല്ലാത്തപ്പോളായിരിക്കും മാമന് പെട്രോള്‍ അടിക്കുന്നത്..."
"അതിന് ബസ്സില്‍ പെട്രോള്‍ ഒഴിക്കാന്‍ നമ്മുടെ സ്കൂട്ടറിന്റെ പോലെ മാളം ഇല്ലല്ലോ..."
"അതൊക്കെ ഉണ്ട്... നാളെ കുട്ടന് ബസ്സില്‍ കേറുമ്പോ പപ്പാ കാണിച്ചു തരാം..."
"പപ്പാ, വലുതാവുമ്പോ എനിക്ക് ഡ്രൈവര്‍ മാമനെ പോലെ ബസ്സ് ഓടിക്കണം..."
"അയ്യേ... വലുതാകുമ്പോ നിനക്ക് ഡ്രൈവര്‍ ആകാനാണോ ഇഷ്ടം?"
"ബസ്സ് ഓടിക്കാന്‍ ഡ്രൈവര്‍ ആകണോ?"
"പിന്നെ അല്ലാതെ, ബസ്സ് ഓടിക്കുന്നത് ഡ്രൈവര്‍മാരല്ലേ... കുട്ടന് പപ്പായെ പോലെ ഓഫീസ് ജോലിക്ക് പോകണ്ടേ?"
"... ഓഫീസ് ജോലിയാണോ പപ്പാ നല്ലത്?"
"ഡ്രൈവര്‍ പണിയേക്കാള്‍ നല്ലതാ കുട്ടാ..."
"പപ്പാ വെറുതേ പറയുവാ... അങ്ങനെയാണെങ്കില്‍ പപ്പാ എന്തിനാ സ്കൂട്ടറില്‍ പോണെ? ഒരു ബസ്സ് ഓടിച്ച് പൊയ്ക്കൂടേ?"
LOL .. :)
ReplyDeletecute..
ReplyDeletekuttan famous aavumummmmmmmm
ReplyDeletejinakanu cheruppathil budhi undaayirunnallo !
ReplyDeleteThis comment has been removed by the author.
ReplyDelete:)
ReplyDeleteആശംസകളോടെ
http://jenithakavisheshangal.blogspot.com/