Sunday, July 17, 2011

ജയില്‍

"ഈ ജയില്‍ എന്നു വച്ചാല്‍ എന്താ പപ്പാ?"
"കുറ്റം ചെയ്യുന്നവരെ അടച്ചിടാനുള്ള സ്ഥലമാണു കുട്ടാ..."
"എന്തിനാ അവരെ അടച്ചിടുന്നെ?"
"പിന്നെ കുറ്റം ചെയ്യാതിരിക്കാന്‍..."
"അടച്ചിട്ടാ പിന്നെ കുറ്റം ചെയ്യില്ലേ?"
"... പുറത്തു വിടുന്നതു വരെയെങ്കിലും."
"പുറത്തു വിടുമോ?"
"കുറെ കാലം കഴിഞ്ഞിട്ട്..."
"പപ്പായെ ജയിലില്‍ ഇടുമോ?"
"കുറ്റം ചെയ്താല്‍ പപ്പായെയും ഇടും..."
"പപ്പാ കുറ്റം ചെയ്യുമോ?"
"ഇല്ല കുട്ടാ, പപ്പാ കുറ്റം ഒന്നും ചെയ്യില്ല"
"ശാന്തിയുടെ അച്ഛന്‍ ജയിലിലാ..."
"എന്തിന്?"
"വല്ല കുറ്റവും ചെയ്തു കാണും, അല്ലേ പപ്പാ?"
"നീ എന്തിനാ ഇതൊക്കെ അന്വേഷിക്കാന്‍ പോകുന്നേ?"
"അവള്‍ എന്റെ ബെന്‍ചിലാ ഇരിക്കുന്നെ..."
"നീ അവളോട് അധികം കൂട്ടു കൂടണ്ട..."
"അവളാ എന്നോട് മിണ്ടുന്നെ..."
"നീ ഒന്നും മിണ്ടാന്‍ നില്‍ക്കണ്ട"
"ഞാന്‍ ഒന്നും മിണ്ടിയില്ല, അവളാ പറഞ്ഞത്, അവളുടെ അച്ഛന്‍ ജയിലിലാണ്, വന്നിട്ട് എന്നെ ഇടിച്ച് സൂപ്പാക്കും എന്ന്..."
"നീ എന്തെങ്കിലും ചെയ്തു കാണും... വെറുതെ ആരെങ്കിലും അങ്ങനെ പറയുവോ?"
"ഇല്ല, ഞാന്‍ മുടി പിടിച്ച് വലിച്ചില്ല... പപ്പാ വേണെങ്കില്‍ അഭിലാഷിനോട് ചോദിച്ചോ"
"ഓ അതു ശരി, അപ്പോ അതാണു കാര്യം... എന്നിട്ട് നീ എന്തു പറഞ്ഞു?"
"ഞാന്‍ പറഞ്ഞു, നീയും സൂക്ഷിച്ചോ, എന്റെ പപ്പായും ജയിലിലാന്ന്..."

4 comments:

  1. :) nice start, make it going good and take it to the best .... nammalokke purakil undu..

    ReplyDelete
  2. Jinkaa..good one..keep writing...expecting more from you !!

    ReplyDelete
  3. ഏതായാലും ഇറങ്ങിയില്ലേ ഇനി മുന്നോട്ടു വെച്ച കാല്‍ പുറകോട്ടു എടുക്കണ്ട. നോം പിന്നിലുണ്ടാകും, അധികം അങ്ങട് വിഷമിപ്പിക്കരുത് എന്നൊരു അപേക്ഷയേ ഉള്ളൂ... അപ്പൊ മുണ്ട് മുറുക്കിയുടുത്ത് അങ്ങട് തുടര്വാ!!

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete